ക്രിസ്തുരാജരൂപത്തില്‍ തൊടാന്‍ കൊതിച്ചിരുന്നു: സംവിധായകന്‍ സിബി മലയില്‍

ചങ്ങനാശ്ശേരി: എസ് ബി കോളജിലെ ടവറിനു മുകളിലുള്ള ക്രിസ്തുരാജ രൂപത്തെ ഒന്ന്‌തൊടാന്‍ പഠിക്കുന്ന കാലത്ത് വലിയ മോഹമായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍.

എസ് ബി കോളജിന് ക്രിസ്തുരാജസ്വരൂപം സംഭാവന ചെയ്തത് സിബി മലയിലിന്റെ പിതാമഹന്‍ മലയില്‍ ഔതയായിരുന്നു. എന്നാല്‍ അത് സ്ഥാപിക്കുന്ന സ്ഥലത്തോ രൂപത്തിലോ തന്റെ പേരു വയ്ക്കരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്കിയിരുന്നു. ഇറ്റലിയില്‍ നിന്നായിരുന്നു ആ രൂപം കൊണ്ടുവന്നിരുന്നത്.

1971 ല്‍ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്താണ് എസ്ബി കോളജില്‍ പഠിച്ചത്. അന്ന് ആ രൂപം അടുത്തു ചെന്ന് കാണാനും അതിലൊന്ന് തൊടാനും ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരമുണ്ടായിലില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2007 ല്‍ ഫഌഷ് എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് അതിന് അവസരമുണ്ടായത്. ടവറിന് മുകളില്‍ സംവിധായകന്‍ കയറേണ്ട കാര്യമില്ലായിരുന്നുവെങ്കിലും ക്രിസ്തുരാജന്റെ രൂപത്തില്‍ തൊടുക എന്ന ലക്ഷ്യത്തോടെയാണ് അവിടെ കയറിയതെന്നും സിബി മലയില്‍ അനുസ്മരിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates