Saturday, January 3, 2026
spot_img
More

    സഭ അംഗീകരിച്ച ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണത്തെക്കുറിച്ച് അറിയാമോ?

    ഏതാണ് സഭ അംഗീകരിച്ച ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം? ഫ്രാന്‍സിലെ ലെ പ്യു എന്‍ വെലെ എന്ന ചെറിയ നഗരത്തിലാണ് ആദ്യത്തെ മരിയന്‍ പ്രത്യക്ഷീകരണം നടന്നതെന്നാണ് പാരമ്പര്യം. ഇതനുസരിച്ച് കടുത്തപനി ബാധിതയായ ഒരു സ്ത്രീക്ക് മാതാവ് പ്രത്യക്ഷപ്പെട്ടെന്നും മൗണ്ട് ആനിസിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും പറയുന്നു.

    മാതാവിന്റെ ദര്‍ശനത്തോടെ ആ സ്ത്രീക്ക് രോഗസൗഖ്യം ഉണ്ടായി.തന്നോടുള്ള ആദരവിന്റെ സൂചകമായി അവിടെയൊരു ദേവാലയം പണിയണമെന്നും മാതാവ് ആവശ്യപ്പെട്ടു. പ്രദേശത്തെ മെത്രാനും ദേവാലയനിര്‍മ്മിതിക്കുവേണ്ടി മാതാവിന്റെ സന്ദേശം ലഭിക്കുകയുണ്ടായി. നിരവധി രാജാക്കന്മാരും മാര്‍പാപ്പമാരും ഈ സ്ഥലം പില്ക്കാലത്ത് സന്ദര്‍ശിക്കുകയുണ്ടായി.മധ്യകാല ക്രൈസ്തവസമൂഹത്തിന്റെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായി കാലാന്തരത്തില്‍ ഇവിടം രൂപപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!