വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ മുന്‍കരുതല്‍ എന്ന നിലയില്‍ ലെയോ പാപ്പയുടെ അസ്സീസി സന്ദര്‍ശനം റദ്ദാക്കി. ഒക്ടോബര്‍ 27 നാണ് പാപ്പ അസ്സീസിയിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ കാന്‍സര്‍ സംബന്ധമായ ശസ്ത്രിക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് പാപ്പ ഈ യാത്ര റദ്ദാക്കിയിരിക്കുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായമെന്ന നിലയിലുള്ള മുന്‍കരുതലിന്റെ ഭാഗമായി, ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന മെഡിക്കല്‍ ഉപദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.
ശസ്ത്രക്രിയയ്ക്കു ശേഷം വത്തിക്കാനില്‍ തിരികെയെത്തിയ പാപ്പാ, ത്രികാലജപപ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച എന്നിവയുള്‍പ്പെടെ, വിവിധ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ വിളിച്ചുചേര്‍ത്ത ലോക സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാദിനത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ലെയോ പാപ്പ അസ്സീസി സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്.