കൊടുങ്കാറ്റില്‍ ചുറ്റിനും മരങ്ങള്‍ കടപുഴകി വീണിട്ടും ഒരുപോറല്‍ പോലും സംഭവിക്കാതെ മരിയന്‍ രൂപം


അത്ഭുതകരമെന്നും അവിശ്വസനീയമായ ദൈവിക ഇടപെടല്‍ എന്നും പ്രതികരണങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലായിരിക്കുന്നത്.അത് മറ്റൊന്നുമല്ല ഗാരിവില്ലെയിലെ സെന്റ് ഹ്യൂബര്‍ട്ട് കത്തോലിക്കാ ദേവാലയം പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്.

ഐഡ കൊടുങ്കാറ്റ് നാശം വിതച്ച പ്രദേശത്തു നിന്നാണ് ഈ ചിത്രം. മരങ്ങള്‍ കടപുഴകി വീണിട്ടും സമീപത്തുളള മരിയന്‍ രൂപത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മരിയരൂപത്തെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് മരങ്ങള്‍ വീണുകിടക്കുന്നത. ന്യൂ ഓര്‍ലെന്‍സിലാണ് ഈ ദേവാലയം. കൊടുങ്കാറ്റിന്റെ കെടുതികളില്‍ ദുരിതം അനുഭവിക്കുകയാണ് ഇവിടെയുള്ള പതിനായിരങ്ങള്‍. പലര്‍ക്കും വെള്ളമോ വെളിച്ചമോ ഇല്ല.

മരിയന്‍രൂപത്തിന് കേടുപാടുകള്‍ ഒന്നും സംഭവിക്കാത്തത് മാതാവിനോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ചില പ്രതികരണങ്ങള്‍. ലോകത്തിന്റെ പലഭാഗങ്ങളിലും സമാനമായ രീതിയിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates