ചെറിയ പെണ്‍കുട്ടികളെ ഭാര്യമാരാക്കി അമേരിക്കയില്‍ വന്നിറങ്ങുന്ന അഫ്ഗാനികള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍: അധികാരികള്‍ക്കും നിയമത്തിനും മുമ്പില്‍ തങ്ങളെക്കാള്‍ ഒരുപാട് പ്രായമുളളവരുട ഭാര്യമാരായി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് അഭിനയിക്കേണ്ടതായി വരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ വന്നിറങ്ങുന്ന അഫ്ഗാനികളില്‍ നിന്നാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

ഒന്നിലധികം ഭാര്യമാരുമായി എത്തുന്നവരും ഇവിടെയുണ്ട്. ഭൂരിപക്ഷം പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്തതിന് ശേഷം ഭാര്യമാരായി മാറ്റിയിരിക്കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അഫ്ഗാനികളുടെ ഭാര്യമാരാക്കിക്കൊണ്ടാണ് പല രേഖകളും നിലവിലുളളത് ലൈംഗികമായി തങ്ങളുടെ ‘ഭര്‍ത്താക്കന്മാ’രില്‍ നിന്ന് പീഡനങ്ങളും ഇവര്‍ക്ക് ഏല്‌ക്കേണ്ടിവരുന്നുണ്ട്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു. അമ്പതിനായിരം അഫ്ഗാനികളെയെങ്കിലും പ്രവേശിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം. എങ്കിലും കര്‍ശനമായ സുരക്ഷാപരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വന്നിറങ്ങുന്നവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചറിയുകയാണ് പ്രധാന വെല്ലുവിളി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates