കോവിഡ് ;ഒരാഴ്ച, ഒരു കോണ്‍വെന്റ്; ആറു കന്യാസ്ത്രീകള്‍ മരണമടഞ്ഞു

ബ്രസീല്‍: ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഹോളി ഫാമിലി ഓഫ് മേരി കോണ്‍ഗ്രിഗേഷനിലെ ആറു കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ഒരാഴ്ചയ്ക്കുള്ളിലാണ് ആറു കന്യാസ്ത്രീകളും മരണമടഞ്ഞത്.

ബ്രസീലിലെകോണ്‍വെന്റിലാണ് സംഭവം. കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകള്‍ക്കും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് അവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായി സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് വന്നുതുടങ്ങിയിരിക്കുന്നതായി സിസ്റ്റര്‍ മദ്‌ലേന അറിയിച്ചു. 65 മുതല്‍ 95 വരെ പ്രായമുള്ള കന്യാസ്ത്രീകളാണ് മരണമടഞ്ഞിരിക്കുന്നത്.

വളരെ ദുഷ്‌ക്കരമായ സമയമാണ് കഴിഞ്ഞുപോയതെന്നും എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് അറിയില്ലെന്നും അധികാരികള്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates