ബുഡാപെസ്റ്റ്: നിങ്ങള്‍ക്ക് ഞാന്‍ ആരാണ് എന്ന ചോദ്യമാണ് യേശു നമ്മളോരോരുത്തരോടും ചോദിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ 52 ാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം കുറിച്ച് അര്‍പ്പിച്ച് വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് യേശു ശിഷ്യന്മാരോട് ചോദിച്ചു. ആ ചോദ്യം തന്നെയാണ് നമ്മളോരോരുത്തരും അഭിമുഖീകരിക്കുന്നത്. പഠിച്ചുവച്ച വേദോപദേശം ഓര്‍ത്തെടുത്ത് പെട്ടെന്ന് ഉത്തരം നല്‌കേണ്ട ചോദ്യമല്ലിത്. യേശുവിനെ ഉദ്‌ഘോഷിച്ച് യേശുവിനെ വിവേചിച്ചറിഞ്ഞ് യേശുവിനെ പിന്തുടരുന്ന മൂന്നു ഘട്ടങ്ങളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരമെന്ന് മാര്‍പാപ്പ പറഞ്ഞു. ഹീറോസ് ചത്വരത്തില്‍ നടന്ന ദിവ്യബലിയില്‍ ആയിരം പങ്കുകൊണ്ടു.