വാഷിംങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ ഇതുവരെ ആക്രമിക്കപ്പെട്ടത് 95 കത്തോലിക്കാ ദേവാലയങ്ങള്‍. യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് കമ്മറ്റി ഫോര്‍ റിലീജിയസ് ലിബര്‍ട്ടി നല്കിയതാണ് ഈ റിപ്പോര്‍ട്ട്.
നേരിട്ടുള്ള ആക്രമണം, തിരുസ്വരൂപങ്ങളുടെ തകര്‍ക്കല്‍, സ്വസ്തിക ചിഹ്നം ദേവാലയഭിത്തികളിലും ശവകുടീരങ്ങളിലും പതിപ്പിക്കുക, ക്രൈസ്തവവിരുദ്ധ മുദ്രാവാക്യങ്ങളും ഭാഷയും പ്രയോഗിക്കുക തുടങ്ങിയവയാണ് ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് സൗഖ്യം വേണമെന്നതാണ് ഈ ആക്രമണങ്ങള്‍ കാണിക്കുന്നത് എന്ന് ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌ക്കി അഭിപ്രായപ്പെട്ടു.
ദേവാലയാക്രമങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സെപ്തംബര്‍ അഞ്ചിന് ലൂയിസ് വില്ലി യിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ നടന്ന ആക്രമണമാണ്. കാലിഫോര്‍ണിയായില്‍ 12 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ 14 സംഭവങ്ങളും. ദേവാലയാക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.