വാഷിംങ്ടണ്‍: തിന്മയ്‌ക്കെതിരെയുള്ള ആത്യന്തികമായ ഉത്തരം ദൈവത്തിലേക്ക് തിരിയുക എന്ന പ്രഖ്യാപനവുമായുള്ള പ്രാര്‍ത്ഥനാവാരത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുചേര്‍ന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മിഷനറിയും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ സീന്‍ ഫെയുചാറ്റ് ആഹ്വാനം ചെയ്ത 21 ദിവസത്തെ പ്രാര്‍ത്ഥനാവാരത്തിലാണ് ട്രംപ് ചേര്‍ന്നത്.
ലെറ്റ് അസ് വര്‍ഷിപ്പ് എന്നാണ് പ്രാര്‍ത്ഥനാവാരത്തിന്റെ പേര്, രാജ്യത്തിനു വേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ഒരുമിച്ചുചേര്‍ന്നിരിക്കുകയാണ്. ദൈവത്താല്‍ ശക്തിപ്രാപിച്ച രാജ്യമാണ് അമേരിക്ക. നിങ്ങളുടെ വിശ്വാസം നമ്മുടെ ശത്രുവിനെ ഇല്ലാതാക്കും. ട്രംപ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിദ്വേഷത്തെയുംപകയെയും കാള്‍ വലുതാണ് നിങ്ങളുടെ ദൈവസ്‌നേഹവും കുടുംബത്തോടും രാജ്യത്തോടുമുള്ള സ്‌നേഹമെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. ട്രേഡ് സെന്റര്‍ അപകടത്തില്‍ മരണമടഞ്ഞവരെയും ട്രംപ് ഓര്‍മ്മിച്ചു.