Tuesday, July 1, 2025
spot_img
More

    രോഗവിമുക്തി നേടിയോ ഈ സങ്കീര്‍ത്തനം ചൊല്ലി ദൈവത്തിന് നന്ദി പറയൂ

    ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിച്ചതിന് ശേഷം അത്ഭുതകരമായ ഒരു നിമിഷം അതില്‍ നിന്നെല്ലാം രോഗശാന്തി ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എന്തൊരു സന്തോഷമായിരിക്കും അപ്പോള്‍. സര്‍ജറിയുടെ വിജയം, സിസേറിയന്‍, മറ്റ് പലതരം രോഗങ്ങളില്‍ നിന്നുള്ള സൗഖ്യം ഇങ്ങനെ ജീവിതത്തിലെ പലപല ഘട്ടങ്ങളിലും മനസ്സ് വല്ലാതെ സന്തോഷഭരിതമാകാറുണ്ട്. ദൈവത്തോടുള്ള നന്ദിയാല്‍ മനം നിറയാറുമുണ്ട്. സഹനങ്ങളിലൂടെ നമ്മെ കടത്തിവിട്ടതിന് ശേഷം ദൈവം നമ്മെ സ്പര്‍ശിക്കുന്ന നിമിഷമാണ് രോഗസൗഖ്യത്തിന്റേത്. ഈ നിമിഷങ്ങളില്‍ നാം ദൈവത്തിന് പ്രത്യേകമായി നന്ദിപറയണം. അതിനു ഏറെ ഉപകരിക്കുന്നതാണ് സങ്കീര്‍ത്തനം 116

    കൃതജ്ഞത എന്നാണ് ഈ അധ്യായത്തിന്റെ ശീര്‍ഷകം തന്നെ.

    ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ത്ഥനയുടെ സ്വരം അവിടുന്ന് ശ്രവിച്ചു, അവിടുന്ന് എനിക്ക് ചെവി ചായിച്ചു തന്നു ഇങ്ങനെയാണ് ഈ അധ്യായം ആരംഭിക്കുന്നത്.

    മറ്റൊരിടത്ത് ഇങ്ങനെയാണ് ചോദിക്കുന്നത്, കര്‍ത്താവ് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ എന്തുപകരം കൊടുക്കും? ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തി കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും…
    കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍ ജറുസലേമേ, നിന്റെ മധ്യത്തില്‍ തന്നെ കര്‍ത്താവനെ സ്തുതിക്കുവിന്‍ എന്നാണ് ഈ സ്ങ്കീര്‍ത്തനഭാഗം അവസാനിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!