ന്യൂഡല്‍ഹി: വീടുവെഞ്ചിരിപ്പിന് പോയ നവവൈദികരുടെ ബൈക്ക് ട്രക്കുമായി കൂട്ടിയിടിച്ചു. രണ്ടുപേരും ഗുരുതരാവസ്ഥയില്‍. വിജയവാഡയിലാണ് സംഭവം. ഫാ. സമ്പത്തും ഫാ. ശേഖറുമാണ് അപകടത്തില്‍ പെട്ടത്.. മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ദ സാലസ് സന്യാസസമൂഹാംഗങ്ങളാണ്. ഫാ. സമ്പത്തിന്റെ പൗരോഹിത്യസ്വീകരണം ഏപ്രില്‍ 8 നും ഫാ. ശേഖറിന്റേത് അതിന് 16 ദിവസങ്ങള്‍ക്ക് ശേഷവുമായിരുന്നു.
വിജയവാഡ രൂപതയിലെ ന്യുന ഇടവകയില്‍ അസിസ്റ്റന്റ് വികാരിമാരായി സേവനം ചെയ്യുകയായിരുന്നു ഇരുവരും. വിജയവാഡ മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന വൈദികരില്‍ ഫാ. സമ്പത്തിന്റെ നില ഗുരുതരമാണ്. വൈദികരുടെ സൗഖ്യത്തിന് വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.