ചങ്ങനാശ്ശേരി അതിരൂപത വൈദികര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു

പാലാ: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികര്‍ പാലാ ബിഷപ്‌സ് ഹൗസിലെത്തി സന്ദര്‍ശിച്ചു. മാര്‍ കല്ലറങ്ങാട്ടിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വൈദികര്‍ എത്തിയത്. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ ഡോ തോമസ് കറുകക്കളം, ആര്‍ച്ച് പ്രീസ്റ്റ് റവ ഡോ മാണി പുതിയിടം, കത്തീഡ്രല്‍ വികാരി റവ. ഡോ ജോസ് കൊച്ചുപറമ്പില്‍, വിവിധ ഫൊറോന വികാരിമാര്‍ തുടങ്ങി നാല്പതോളം വൈദികരാണ് പാലാ ബിഷപ്‌സ് ഹൗസിലെത്തിയത്.
ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും മാര്‍ കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates