വാഷിംങ്ടണ്‍; അമേരിക്കയിലെ സെമിനാരികളിലും മഠങ്ങളിലും പ്രവേശനം കിട്ടണമെങ്കില്‍ ഇനിമുതല്‍ ഡിഎന്‍എ ടെസ്റ്റും ശാരീരികപരിശോധനകളും നിര്‍ബന്ധമായിരിക്കണമെന്ന് ആര്‍ച്ച് ബിഷപ് ജെറോം ലിസ്‌റ്റെക്കി. മില്‍വൈക്വെ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പസിലെ അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തികള്‍ സെമിനാരികളിലും മഠങ്ങളിലും പ്രവേശനം നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുളള മുന്നറിയിപ്പ്. ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തി അക്കാര്യം മറച്ചുവച്ചുകൊണ്ട് സെമിനാരിയില്‍ പരിശീലനത്തിനായി ചെന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് അദ്ദേഹം നല്കിയിരിക്കുന്നത്.
ജീവശാസ്ത്രപരമായി സ്ത്രീയായ ഒരു വ്യക്തിക്ക് ഒരിക്കലും ഒരു വൈദികനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശാരീരികവും ജൈവശാസ്ത്രപരവുമായി യോഗ്യതയുള്ള ഒരാള്‍ക്ക് മാത്രമേ വൈദികനാകാന്‍ കഴിയൂ എന്നാണ് കാനന്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും കാനന്‍ നിയമത്തില്‍ വിദഗ്ദന്‍ കൂടിയായ ആര്‍ച്ച് ബിഷപ് അറിയിച്ചു.