ടെക്‌സാസ്: ആഗോള കത്തോലിക്കാസഭ ഇന്ന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ആചരിക്കുമ്പോള്‍ ടെക്‌സാസ് രൂപതയില്‍ 54 ദിവസത്തെ റോസറി നൊവേനയ്ക്ക് തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 30 വരെയാണ് റോസറി നൊവേന. സഭയ്ക്കും ലോകത്തിനും അമേരിക്കയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ലോകം മുഴുവനുമുള്ള കത്തോലിക്കരെ ഈ പ്രാര്‍ത്ഥനാക്കൂട്ടായ്മയിലേക്ക് ബിഷപ് ജോസഫ് സ്ട്രിക്ക്‌ലാന്‍ഡ് ക്ഷണിച്ചു. സെപ്തംബര്‍ ഒമ്പതിനാണ് ഇതുസംബന്ധിച്ച് അദ്ദേഹം ആദ്യപ്രഖ്യാപനം നടത്തിയത്. നവംബര്‍ 30 ന് വിശുദ്ധ ആന്‍ഡ്രുവിന്റെ തിരുനാളാണ്.
1884 ല്‍ ഫോര്‍ച്ച്യൂണ അഗ്രെലീ എന്ന വിഷനറിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നല്കിയതാണ് 54 ദിവസത്തെ റോസറി നൊവേന.