നൈജീരിയ: മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. കാഡുന സ്‌റ്റേറ്റിലെ ഫായിറ്റി ക്രൈസ്റ്റ് ദ കിംഗ് മേജര്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മറ്റ് ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രാത്രി 7.30 നായിരുന്നു സംഭവമെന്ന് സെമിനാരി വൃത്തങ്ങള്‍ അറിയിച്ചു. സെമിനാരി ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുപേരും നാലാം വര്‍ഷ തിയോളജിവിദ്യാര്‍ത്ഥികലാണ്. 130 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.
ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ക്രൈസ്തവരുടെയും പൗരന്മാരുടെയും സുരക്ഷയെക്കുറിച്ച് ഗവണ്‍മെന്റ് ബോധവാന്മാരാകണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നും സഭാനേതാക്കന്മാര്‍ ആവശ്യപ്പെട്ടു. ഫുലാനി ഹെര്‍ഡേഴ്‌സ്, ബോക്കോ ഹാരം എന്നീ ഗ്രൂപ്പുകളാണ് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം കൂടുതലായും അഴിച്ചുവിടുന്നത്.