മുംബൈ: ഫ്രാന്‍സിലെ കത്തോലിക്കാസഭ ബാലലൈംഗികപീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കത്തോലിക്കാസഭയിലെ വൈദികരെക്കുറിച്ചും പ്രസ്തുത വിഷയത്തില്‍ അന്വേഷണം വേണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് മാസികയായ പാഞ്ചജന്യം. ലോകം മുഴുവനുമുള്ള കത്തോലിക്ക വൈദികരുടെ ലൈംഗികപീഡനങ്ങളെക്കുറിച്ചാണ് മാസികയുടെ കവര്‍ സ്റ്റോറി.
ഇന്ത്യയിലെ വിവിധ സംഭവങ്ങളെയും ലേഖനത്തില്‍ ഉദാഹരിച്ചിട്ടുണ്ട്. ഹിന്ദിയിലാണ് മാസിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവികസിത സംസ്ഥാനങ്ങളിലെ ദരിദ്രകുടുംബങ്ങളിലെ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ലൈംഗികചൂഷണങ്ങള്‍ നടക്കുന്നതെന്നആരോപണവും ലേഖനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ കത്തോലിക്കാസഭയ്ക്ക് അതിന്റേതായ രീതികളുണ്ടെന്നും ഇത്തരം വിഷയങ്ങളില്‍ നിന്ന് സഭയൊരിക്കലും ഒളി്‌ച്ചോടാറില്ലെന്നും മനുഷ്യാവകാശപ്രവര്‍ത്തകനും മുന്‍ ഡെല്‍ഹി മൈനോരിറ്റി കമ്മീഷന്‍ അംഗവുമായ എ സി മൈക്കിള്‍ കവര്‍ സ്‌റ്റോറിയെക്കുറിച്ച് പ്രതികരിച്ചു.