അന്തിമാനം പോലെ കലങ്ങിമറിഞ്ഞ ജീവിതാനുഭവങ്ങളിലേക്ക് തെളിനീരായ് ഒഴുകിയിറങ്ങുന്ന മരിയസ്‌നേഹത്തിന്റെ പുത്തന്‍ അനുഭവവുമായി ഇതാ ഒരു മരിയന്‍ ഗാനം കൂടി. തെളിനീര്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗങ്ങളും മരിയഭക്തരും ദമ്പതികളുമായ സോളി ബെന്നി അരീക്കലും ബെന്നി ആന്റണി അരിക്കീലും ഒരുക്കിയ മരിയന്‍ ഗാനോപഹാരമാണ് ഇത്.
സോളി എഴുതിയ വരികള്‍ക്ക് ബെന്നി സംഗീതം പകര്‍ന്നിരിക്കുന്നു. വിണ്ണിലും മണ്ണിലും റാണിയായ പരിശുദ്ധ അമ്മയെ നിര്‍മ്മലസ്‌നേഹത്തിന്റെ തെളിനീരുറവയോട് ഉപമിച്ചാണ് ഗാനം തുടങ്ങുന്നത്. അലിവോടെ മക്കളെ കേള്‍ക്കണേ അമ്മേയെന്ന പ്രാര്‍ത്ഥന അതിനെ അകമ്പടി സേവിക്കുന്നു. ടീന മേരി അബ്രാഹമാണ് ഗാനം പാടിയിരിക്കുന്നത്. ബിഷോയ് അനിയന്‍ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.
ആത്മാഭിഷേകത്തിന്റെ നിറവുള്ള രചനയും ഈണവുമാണ് തെളിനീരിനുള്ളത്.
ഭക്തിഗാനരംഗത്തേക്ക് പുതിയ ചുവടുവയ്പ്പുകള്‍ നടത്തിയിരിക്കുന്ന, പുത്തന്‍ പ്രതീക്ഷകള്‍ നല്കുന്ന സോളി- ബെന്നി ദമ്പതികള്‍ക്ക് മരിയന്‍പത്രത്തിന്റെ അഭിനന്ദനങ്ങളും ആശംസകളും.
ഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.