Friday, January 3, 2025
spot_img
More

    സീറോ മലബാര്‍ സഭയില്‍ ഐക്യം ഉണ്ടാകരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധം? ബിഷപ് തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

    സീറോമലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാന ഏകീകരണത്തിനെതിരെ നില്ക്കുന്നവരോടുള്ള അമര്‍ഷവും വേദനയും പങ്കുവച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. സീറോ മലബാര്‍ സഭയില്‍ ഐക്യം ഉണ്ടാകരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധം എന്ന തലക്കെട്ടിലുള്ള കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ:

    സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം?

    കുർബാനയിൽ അനൈക്യം തീരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള യുവജനങ്ങളാണെന്നതാണെന്റെ അനുഭവം. അവർക്കു അവരുടെ സഭയെക്കുറിച്ച് അഭിമാനിക്കാൻ ആഗ്രഹമുണ്ട്. ഐക്യമുള്ള സഭയാണ് അവർക്കു ശക്തിയായി മാറുന്നത്. അതുകൊണ്ടു അടുത്ത തലമുറക്കുവേണ്ടി നമുക്ക് ഒന്നിക്കാം.

    ജനാഭിമുഖമോ അൾത്താരാഭിമുഖമോ എന്ന ചോദ്യത്തെക്കാൾ പ്രധാനപ്പെട്ടത്, ഐക്യം വേണമോ വേണ്ടയോ സിനഡിനെ അനുസരിക്കണമോ വേണ്ടയോ എന്ന ചോദ്യമാണ്. വിശ്വാസികൾ ഒന്നടങ്കം വൈദികരോടാവശ്യപ്പെടുന്നത് മാർപാപ്പയുടെ ആഹ്വാനം ശ്രവിച്ചു സിനഡിന്റെ തീരുമാനം അനുസരിച്ചു സഭയെ ഐക്യത്തിൽ വളർത്താനാണ്. സഭയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും അനൈക്യം നിലനിൽകണമെന്നാഗ്രഹിക്കുമോ? അനുസരണവ്രതമെടുത്തവരുടെ അനുസരണക്കേടു നമ്മുടെ ജനത്തിന് ഉതപ്പാണ്.ഐക്യമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!