തൊടുപുഴ: സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോളതലത്തില്‍ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണ്. കര്‍ദിനാള്‍ പറഞ്ഞു.