വിശുദ്ധ ചാവറയച്ചന്റെ നേതൃത്വം അവിസ്മരണീയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ക്കൊത്ത് കേരളത്തെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ പുരോഗതിയിലേക്ക് നയിച്ചതില്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നേതൃത്വം അവിസ്മരണീയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ 2021 ലെ ചാവറ സംസ്‌കൃതി പുരസ്‌ക്കാരം പ്രഫ. എം കെ സാനുവിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാനായ ചാവറയച്ചന്റെ പേരിലുള്ള സംസ്‌കൃതി പുരസ്‌ക്കാരം തലമുറകളുടെ ഗുരുനാഥനായ എംകെ സാനുമാഷിന് നല്കാനായത് അഭിമാനവും സന്തോഷവും നല്കുന്നു. ഉദാത്തമായ മാനവികതയുടെയും അറിവിന്റെയും തെളിമയാര്‍ന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആധ്യാത്മികാചാര്യന്മാരില്‍ ശ്രേഷ്ഠനും സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളില്‍ കര്‍മ്മയോഗിയുമായ ചാവറയച്ചന്റെ പേരിലുളള പുരസ്‌ക്കാരം സ്വീകരിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എം കെ സാനു മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates