പെനിസ്വല്‍വാനിയ: ദൈവത്തെ കൊല്ലുക. പെനിസ്വല്‍വാനിയ ലാന്‍സാസ്റ്റര്‍ ലിറ്റിസ് ചര്‍ച്ച് ഓഫ് ദ ബ്രദറണ്‍ ദൈവാലയത്തില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ചുവരെഴുത്താണ് ഇത്.. വ്യാഴാഴ്ച വൈകുന്നേരത്തിനും വെള്ളിയാഴ്ച രാവിലെയെക്കും ഇടയിലാണ് ഈ ആക്രമണം നടന്നതെന്നാണ് കരുതപ്പെടുന്നത്.
ദൈവത്തെ കൊല്ലുക, സാത്താനെ പുകഴ്ത്തുക എന്നിങ്ങനെയുള്ള ചുവരെഴുത്തുകളും ഉണ്ട്. കൂടാതെ അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന ബൈബിളിലെ 666 എന്ന അക്കവും ദേവാലയഭിത്തിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ദേവാലയത്തിന് നേരെ മറ്റ് തരത്തിലുള്ള ആക്രമണം നടന്നിട്ടില്ല. അജ്ഞാതരായ ആളുകളാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.