കുറവിലങ്ങാട്: ആത്മാവച്ചന്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഫാ. ബ്രൂണോ കണിയാരകത്ത് സിഎംഐയുടെ ദൈവദാസപ്രഖ്യാപനം നാളെ നടക്കും. കുര്യനാട് സെന്റ് ആന്‍സ് ആ്ശ്രമ ദേവാലയത്തില്‍ നാളെ മൂന്നു മണിക്കാണ് ചടങ്ങ്. വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികനായിരിക്കും. കുര്‍ബാന മധ്യേയാണ് ദൈവദാസപ്രഖ്യാപനം. പാലാ രൂപതാ ചാന്‍സലര്‍ ഫാ. ഡോ. ജോസ് കാക്കല്ലില്‍ അനുമതിപത്രം വായിക്കും. സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ഡോ. തോമസ് ചാത്തംപറമ്പില്‍ ഉള്‍പ്പടെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. 200 പേര്‍ക്ക് മാത്രമായിരിക്കും ദേവാലയത്തില്‍ പ്രവേശനം.
1894 നവംബര്‍ 20 നാണ് ഫാ. ബ്രൂണോ ജനിച്ചത്. ദേവസ്യ എന്നായിരുന്നു പേര്. 1923 മേയ് 20 ന് ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 15 ആശ്രമങ്ങളില്‍ സേവനം ചെയ്തു. കൂടുതല്‍ നാളും കുര്യനാട് ആശ്രമത്തിലായിരുന്നു. 1991 ഡിസംബര്‍ 15 നാണ് അന്തരിച്ചത്. 30 ാം ചരമവാര്‍ഷികദിനത്തിലാണ് ഫാ. ബ്രൂണോയുടെ ദൈവദാസപദവി പ്രഖ്യാപനം എന്ന പ്രത്യേകത കൂടിയുണ്ട്.
ജീവിച്ചിരുന്ന കാലം മുതല്‍ തന്നെ അദ്ദേഹത്തെ വിശുദ്ധനായിട്ടാണ് ആളുകള്‍ കരുതിയിരുന്നത്.