മാര്‍ ആലഞ്ചേരിയെ പളളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധ കൂട്ടായ്മയുടെ പ്രസ്താവന കാടത്തം : കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി :സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അതിരൂപതയുടെ പള്ളികളില്‍ കയറ്റില്ലെന്ന സഭാവിരുദ്ധകൂട്ടായ്മയുടെ പ്രസ്താവന കാടത്തവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണ്. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവരെ സഭാവിശ്വാസികള്‍ തിരിച്ചറിയണം. ഇതിന് നേതൃത്വം നല്കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പെടെയുളളവരെ തല്‍സ്ഥാനത്തുനിന്ന് സഭാധികാരികള്‍ നീക്കം ചെയ്യണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതി ആവശ്യപ്പെട്ടു.

ആഗോള കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാ സിനഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന ഏകീകൃത കുര്‍ബാന ഉള്‍ക്കൊളളാന്‍ എല്ലാ വിശ്വാസികളും തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates