ഇറ്റലി: വര്‍ഷത്തില്‍ മൂന്നുതവണ സംഭവിക്കുന്ന ആ അത്ഭുതം ഇത്തവണ വളരെ വൈകി. ഒടുവില്‍ വിശ്വാസികളുടെ തീവ്രമായ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ അത്ഭുതം സംഭവിക്കുക തന്നെ ചെയ്തു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതത്തിനാണ് നേപ്പള്‍സ് കത്തീഡ്രല്‍ വീണ്ടും സാക്ഷ്യം വഹിച്ചത്.
ഡിസംബര്‍ 16, വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്തംബര്‍ 19, മെയ് ആദ്യ ഞായറിന് മുമ്പുള്ള ശനി എന്നീ ദിവസങ്ങളിലാണ് വിശുദ്ധ ജാനിയൂരിസിന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി മാറുന്നത്. എന്നാല്‍ പതിവുപോലെ ഇത്തവണത്തെ ഡിസംബര്‍ 16 ന് അത് സംഭവിച്ചില്ല. മോണ്‍. വിന്‍സെന്‍ഷ്യോ ദെ ഗ്രിഗോറിയോ അന്നേ ദിവസം രാവിലെ തിരുശേഷിപ്പ് നോക്കിയപ്പോഴും പിന്നീട് കുര്‍്ബാനയ്ക്ക് ശേഷം നോക്കിയപ്പോഴും രക്തം ദ്രാവകമായിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് വിശ്വാസികള്‍ തീവ്രമായ പ്രാര്‍ത്ഥനയും കാത്തിരിപ്പുമായി സമയം ചെലവഴിച്ചു. ഒടുവില്‍ പ്രാദേശിക സമയം വൈകുന്നേരം 5.59 നാണ് രക്തം ദ്രാവകമായത്.
നേപ്പള്‍സിന്റെ മധ്യസ്ഥനായ ജാനിയൂരിസ് ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. മൂന്നാം നൂറ്റാണ്ടിലെ മെത്രാനായിരുന്നു.
രക്തം ദ്രാവകമാകാത്തത് യുദ്ധം,ക്ഷാമം, പകര്‍ച്ചവ്യാധി, ഇതര ദുരന്തങ്ങള്‍ എന്നിവയുടെ അടയാളമാണെന്നാണ് ജനങ്ങളുടെ വിശ്വാസം.