Sunday, November 24, 2024
spot_img
More

    കര്‍ണ്ണാടക; നിര്‍ബന്ധിത മതംമാറ്റം തടയല്‍; ബില്‍ അംഗീകരിച്ചു

    ബംഗളൂര്: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബില്ലിന് കര്‍ണ്ണാടക മന്ത്രിസഭായോഗം അംഗീകാരം നല്കി. സമ്മര്‍ദ്ദത്തിലൂടെ മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷംവരെ ജയില്‍ ശിക്ഷ വിധിക്കുന്ന കരടുബില്ലിനെ വ്യവസ്ഥകളില്‍ മാറ്റങ്ങളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല.

    24 വരെയുള്ള നിയമസഭ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. പ്രതിപക്ഷ പാര്‍ട്ടികളുടെയും ക്രൈസ്തവസമൂഹത്തിന്റെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് നടപടി. തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ സ്വാധീനിച്ചോ വഞ്ചിച്ചോ ആനൂകൂല്യങ്ങള്‍ നല്കി വശംവദരാക്കിയോ വിവാഹത്തിന് വേണ്ടിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഉളള മതം മാറ്റം തടയാനാണ് നിയമം. നിര്‍ബന്ധിച്ചുള്ള മതം മാറ്റമാണെന്ന് തെളിഞ്ഞാല്‍ കുറ്റക്കാര്‍ മതം മാറിയവര്‍ക്ക് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരവും നല്കണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!