ബർമിംഗ്ഹാം : സൗത്ത് ഏൻഡ് ഓൺ സീ സെൻറ് അൽഫോൻസാ മിഷൻ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു . സൗത്ത് എൻഡ് ഓൺ സീ സെൻറ് ജോൺ ഫിഷർ പള്ളിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഷൻ ഡയറക്ടർ റെവ. ജോസഫ് മുക്കാട്ട് . ഫാ . ജോ മൂലശ്ശേരിൽ വി .സി. എന്നിവർ പങ്കെടുത്തു . തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. കൈക്കാരന്മാരായ സിജോ ജേക്കബ് , റോയ് ജോസ് , സുനിതാ അജിത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷൈമോൻ തോട്ടുങ്കൽ