Friday, November 22, 2024
spot_img
More

    മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി ക്രിസ്തുമസ് ദിവസം നൊവേന ആരംഭിക്കാന്‍ അഭ്യര്‍ത്ഥന

    വാഷിംങ്ടണ്‍ ഡി.സി: ക്രിസ്തുമസ് രാത്രിയില്‍ ലോകമെങ്ങും പീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ തലവന്‍ സുപ്രീം നൈറ്റ് പാട്രിക് ഇ കെല്ലി അഭ്യര്‍ത്ഥിച്ചു.

    ഒമ്പതു ദിവസത്തെ നൊവേന പ്രാര്‍ത്ഥനയ്ക്കാണ് ആഹ്വാനം. ഡിസംബര്‍ 24 ന് രാത്രിയില്‍ ആരംഭിച്ച് ജനുവരി ഒന്നിന് അവസാനിക്കത്തക്ക രീതിയിലാണ് നൊവേന പ്രാര്‍ത്ഥിക്കേണ്ടത്. ജനുവരി ഒന്ന് ലോക സമാധാന ദിനമാണ്. നൈജീരിയായിലെ യോല രൂപത ബിഷപ് സ്റ്റീഫന്‍ ദാമി മാംസ അടുത്തയിടെ നല്കിയ ഒരു അഭിമുഖത്തില്‍ നൈജീരിയായിലെ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങളെക്കുറിച്ച വ്യക്തമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ലോകമെങ്ങും മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്കായി നൊവേനചൊല്ലി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാട്രിക് കെല്ലി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

    കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍ നൈജീരിയായില്‍ 60000 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഈവര്‍ഷത്തെ ആദ്യ 200 ദിവസങ്ങളില്‍ 3462 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!