ജൊഹന്നാസ്ബര്‍ഗ്: നോബേല്‍ സമ്മാന ജേതാവ് ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ദിവംഗതനായി. 90 വയസായിരുന്നു. ദക്ഷിണാഫ്രിക്കക്കാരനായ അദ്ദേഹം ആദ്യത്തെ ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പാണ്. സമാധാനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാണ് ആര്‍ച്ച് ബിഷപ് ടുട്ടുവിനെ ശ്രദ്ധേയനാക്കിയത്. ഇതിന്റെ പേരിലായിരുന്നു നോബേല്‍സമ്മാനം കിട്ടിയതും. 1984 ല്‍ ആയിരുന്നു നോബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഫോര്‍ട്ട് ഫെയര്‍ സര്‍വകലാശാല ചാപ്ലയിന്‍, ദക്ഷിണാഫ്രിക്കന്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചെയര്‍മാന്‍ തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ദാരിദ്ര്യം, എയ്ഡ്‌സ്, വംശീയത, ഹോമോഫോബിയ എന്നിവയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം മുഴുവന്‍.
ആര്‍ച്ച് ബിഷപ് ടുട്ടുവിന്റെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. വംശീയമായ തുല്യതയ്ക്കും അനുരഞ്ജനശ്രമങ്ങള്‍ക്കും വേണ്ടി ടുട്ടു നടത്തിയ സേവനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.