പനജി: മാര്‍പാപ്പയുടെ പ്രത്യേക ഉപദേശകരില്‍ ഒരാളും കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചു. ഗോവ രാജ്ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാള്‍മാര്‍ക്ക് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് പി. എസ് ശ്രീധരന്‍പിള്ളയായിരുന്നു. തീര്‍ത്തും അനുകൂലവും താല്പര്യപൂര്‍ണ്ണവുമായ സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് കര്‍ദിനാള്‍ പറഞ്ഞു.