പ്രഫ.എം വൈ യോഹന്നാന്റെ സംസ്‌കാരം നാളെ

കോലഞ്ചേരി: അന്തരിച്ച പ്രശസ്ത സുവിശേഷപ്രഘോഷകനും പ്രഭാഷകനുമായിരുന്ന പ്ര. എം വൈ യോഹന്നാന്റെ സംസ്‌കാരം നാളെ വൈകുന്നേരം നാലിന് ശേഷം വലമ്പൂര്‍ സെന്റ് മേരീസ് വലിയ പള്ളിയില്‍ നടക്കും. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു 85 കാരനായ അദ്ദേഹത്തിന്റെ അന്ത്യം.

പതിനേഴാം വയസ് മുതല്‍ സുവിശേഷപ്രഘോഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്നു. 100 ല്‍പ്പരം സുവിശേഷ പുസ്തകങ്ങളുടെ രചയിതാവുമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates