Wednesday, December 3, 2025
spot_img
More

    ഞായറാഴ്ചകളിലെ നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നത്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

    കൊച്ചി: കോവിഡിന്റെ പേരില്‍ നടപ്പിലാക്കിയിരിക്കുന്ന ഞായറാഴ്ചകളിലെ നിയന്ത്രണം ക്രിസ്ത്യാനികളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

    കെസിബിസിയുടെ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിമര്‍ശിച്ചിരിക്കുന്നത്. വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവു എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം യുക്തിസഹമല്ല. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പുന: പരിശോധിക്കേണ്ടതാണ്.

    ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍ ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്. സര്‍ക്കാര്‍ വിശ്വാസിസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ടുളള കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. മാര്‍ ആലഞ്ചേരി ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!