വര്‍ഗീയ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് തല്പരകക്ഷികള്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവനകള്‍ നടത്തി വേട്ടയാടാന്‍ ശ്രമിക്കുന്ന റവ. ഡോ ആന്റണി തറേക്കടവിലിന് പിന്തുണ വര്‍ദ്ധിക്കുന്നു. അച്ചന്റെ വിവാദമായ പ്രസംഗത്തിന്റെ വീഡിയോ പലരും ഷെയര്‍ ചെയ്തുകൊണ്ടാണിരിക്കുന്നത്.സോഷ്യല്‍ മീഡിയായില്‍ ഉള്‍പ്പടെ അച്ചന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് യുവജനങ്ങളാണെന്നാണ് ഇതില്‍ ഏറെ ശ്രദ്ധേയം. കെസി വൈ എം, കാസാ, ക്രോസ് തുടങ്ങിയ യുവജനസംഘടനകള്‍ ഇതില്‍ മുമ്പന്തിയിലാണ്.
അച്ചന്‍ കലാപത്തിന് ആഹ്വാനം നടത്തിയിട്ടില്ലെന്നും തന്റേതായ ശൈലിയില്‍ തന്റെ ഇടവകജനത്തിന് മതം പഠിപ്പിച്ചുകൊടുക്കുകയാണ് ചെയ്തതെന്നും കെസിവൈഎം, എസ്എംവൈ എം തലശ്ശേരി അതിരൂപത പറയുന്നു. എന്നും കീഴടങ്ങാനും വിട്ടുവീഴ്ച ചെയ്യാനും കത്തോലിക്കാസഭ മാത്രം. കപടമതേതര മുഖംമൂടി അണിഞ്ഞു ക്രൈസ്തവനെ മാത്രം പാലത്തില്‍ കയറ്റാം എന്ന വ്യാമോഹം നടപ്പിലാവില്ല. പത്രക്കുറിപ്പ് പറയുന്നു.
ഫാ. ആന്റണി തറേക്കടവില്‍ ഒറ്റയ്ക്കല്ലെന്നും കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സമൂഹം അച്ചന് പുറകില്‍ ഒറ്റക്കെട്ടായി പാറ പോലെ നില്ക്കുമെന്ന് കാസയുടെ കുറിപ്പ് പറയുന്നു. തന്റെ വിശ്വാസികളോട് അള്‍ത്താരയില്‍ നിന്നുകൊണ്ട് പ്രസംഗിച്ചതില്‍ നിങ്ങള്‍ എവിടെയാണ് മതനിന്ദ കണ്ടതെന്നും എന്തിന് വേണ്ടിയാണ് കൊലവിളിയുമായി തെരുവില്‍ ഇറങ്ങുന്നതെന്നും ക്രോസ് സംഘടന ചോദിക്കുന്നു. പാലാ പിതാവിനെതിരെ പ്രകടനം നടത്തി സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചിട്ട് എന്തു സംഭവിച്ചുവെന്നും അവര്‍ ചോദിക്കുന്നു.
ക്രിസ്തുമസിന്റെ തലേന്ന് യേശു പിഴച്ചുപെറ്റവന്‍ എന്ന് ഒരു ഇസ്ലാം പണ്ഡിതന്‍ പ്രസംഗിച്ചത് യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തപ്പോള്‍ അതിനെതിരെ ഒരു വരി പ്രതിഷേധക്കുറിപ്പ് പോലും ഇറക്കാന്‍ കഴിയാതെ മാളത്തിലൊളിച്ച കേരള കത്തോലിക്കാ പ്രമുഖരെയും പ്രസ്താവനയില്‍ പരിഹസിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള വ്യത്യസ്തമായ സ്വരങ്ങളെല്ലാം വ്യക്തമാക്കുന്നത് ആന്റണിയച്ചനെ ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം സത്യത്തിന്റെ സ്വരമാണ് പ്രസംഗിച്ചതെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നുമാണ്.
ഇതിനിടയില്‍ തലശ്ശേരി അതിരൂപത വൈദികന് എതിരാണെന്ന രീതിയിലുള്ള വ്യാപകമായ പ്രചരണങ്ങളും നടക്കുന്നുണ്ട്.ഇതിനെതിരെ അതിരൂപത തന്നെ ഒടുവില്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്.