വേണ്ടത്ര മുന്‍കരുതലുകള്‍ നാം സ്വീകരിച്ചില്ലെങ്കില്‍ യസീദികളുടെ അനുഭവമായിരിക്കും നമുക്ക് നേരിടേണ്ടിവരികയെന്ന് ഫാ. ജോണ്‍സണ്‍ തേക്കടിയില്‍. മുന്‍ ഹൈക്കോടതി ന്യായാധിപന്‍ കമാല്‍ പാഷെയുടെ ഒരു പ്രസംഗത്തില്‍ വിശുദ്ധ കുമ്പസാരത്തെയും കുര്‍ബാനയെയും കുറിച്ച് അമാന്യമായ രീതിയില്‍ പരാമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫാ. ജോണ്‍സണ്‍റെ പ്രതികരണം.
പൂര്‍വികര്‍ നമുക്ക് നല്കിയ മഹത്തായ പാരമ്പര്യമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് അച്ചന്‍ പറയുന്നു. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. വ്യത്യസ്തതകള്‍ക്കിടയിലും അഖണ്ഡതയോടെ നിലനില്ക്കാന്‍ നമുക്ക് കഴിയുന്നത് ഈ ഭരണഘടന വഴിയാണ്. ഇതിനെ ശിഥിലമാക്കിക്കഴിഞ്ഞാല്‍ ഉണ്ടാകുന്ന ദുരന്തം യസീദികള്‍ക്കുണ്ടാകുന്ന ദുരന്തംപോലെയായിരിക്കും. അതിന് പ്രോത്സാഹനം കൊടുക്കുന്ന രീതിയിലുള്ള വാക്കുകളോ പ്രവൃത്തികളോ ആരില്‍ നിന്നും ഉണ്ടാകരുത്.
ഹൈക്കോടതി മുന്‍ ജസ്റ്റീസ് കമാല്‍ പാഷയുടെ പ്രസംഗം തന്നെ വേദനിപ്പിച്ചുവെന്ന് അച്ചന്‍ വീഡിയോയില്‍ പറയുന്നു. ഒരു കാലത്ത് അദ്ദേഹം ആദരണീയനായിരുന്നു. എന്നാല്‍ ഇന്ന് അതേ ആദരവ് തന്റെ ഹൃദയത്തില്‍ അദ്ദേഹത്തിനുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും മറുപടിയെന്നും അച്ചന്‍ തുറന്നുപറയുന്നു. സ്വന്തം മതവിശ്വാസത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അദ്ദേഹത്തിന് അവകാശമുളളപ്പോള്‍ തന്നെ മറ്റുളളവരുടെ വിശ്വാസത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ ഹനിക്കുന്ന വിധത്തിലുള്ള സംഭാഷണം നടത്താനോ പരസ്യപ്രഖ്യാപനം നടത്താനോ ഉള്ള അവകാശമില്ലെന്ന് നന്നായി അറിയാവുന്ന നിയമം വിഭാഗിച്ചുകൊണ്ടിരുന്ന ഒരു മാന്യനായിരുന്നു അദ്ദേഹം.
എന്നാല്‍ അദ്ദേഹം കാണിച്ച വലിയ വഞ്ചന അതിന് വിഘാതമായി സംസാരിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കേണ്ടതാണ്. അദ്ദേഹത്തെപോലെയുള്ളവര്‍ കോടതിയില്‍ പരസ്യവിചാരണയ്ക്ക് വിധേയമാക്കേണ്ടതാണ്. വിശുദ്ധ കുര്‍ബാനയെയും കുമ്പസാരത്തെയും കുറിച്ച് വളരെ മോശം ഭാഷയിലാണ് അദ്ദേഹം അടുത്തയിടെ പ്രസംഗിച്ചത്. ഇത് അദ്ദേഹം പെട്ടെന്നൊരു നാള്‍ പറഞ്ഞതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചെറുപ്രായം മുതല്‍ ഉള്ളില്‍ ഉരുത്തിരിഞ്ഞുവന്ന ചില വിശ്വാസസംഹിതകളുടെ വെളിച്ചത്തിലാണ് അദ്ദേഹം പോലും അറിയാതെ അത് ഉള്ളില്‍ നിന്ന് പുറത്തേക്ക് വന്നത്.
എത്ര ഹീനനാണ് അദ്ദേഹം എന്ന് ആ പ്രഭാഷണം കേട്ട എല്ലാവര്‍ക്കും ബോധ്യമാകും. മതേതരത്വത്തെ സ്‌നേഹിക്കുന്ന എല്ലാവരിലും ആ വിഷമം ഉണ്ടായിട്ടുമുണ്ടാകും. ഇട്ടുകൊടുക്കുന്ന ചെറിയ തീപ്പൊരികള്‍ വലിയ ജ്വാലകളായി മാറി കത്തിജ്വലിച്ച് പലതും ഇല്ലാതാക്കും. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയായിരിക്കും അവിടെ നശിക്കുന്നത്. താനൊരു ഭാരതീയനാണെന്ന ചങ്കുറപ്പോടെയാണ് അച്ചന്‍ വീഡിയോ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.