കാഡുന: ക്രൈസ്തവര്‍ക്കെതിരെയുളള പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്ത പത്രപ്രവര്‍ത്തകന് കോടതി ജാമ്യം അനുവദിച്ചു. ലുക്കാ ബിനിയാറ്റ് എന്ന കത്തോലിക്കാ പത്രപ്രവര്‍ത്തകനാണ് കുവായിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
എപ്പോക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളുടെ പ്ശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ട ലേഖനമായിരുന്നു അത്. നൈജീരിയായില്‍ നടക്കുന്നത് വംശഹത്യയാണെന്ന് അതില്‍ ആരോപിച്ചിരുന്നു. ക്രൈസ്തവ വംശഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പേരില്‍ ക്രൈസ്തവ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ നടപടികളുണ്ടാകുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല.
ലൂക്കാ ബിനിയാറ്റയ്ക്ക് നേരെ ഇതിനു മുമ്പും സമാനമായ നടപടികളുണ്ടായിട്ടുണ്ട്. 2017 ല്‍ സമാധാനം തകര്‍ക്കുന്നു എന്ന ആരോപിച്ച് അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നു. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ നൈജീരിയായ്ക്ക് ഒമ്പതാം സ്ഥാനമാണ്.