വത്തിക്കാന്‍ സിറ്റി: ദൈവം നമ്മെ എല്ലായ്‌പ്പോഴും അതിശയിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്റെ സൗന്ദര്യമാണ് ഇത് വ്യക്തമാക്കുന്നത്.
നമ്മോട് ഹൃദയം തുറക്കാനും ലളിതമാനസരാകാനുമാണ് ദൈവം ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ ഇപ്രകാരം സ്വീകരിക്കേണ്ട വിധത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാന്‍ എളിമയുടെയും സന്നദ്ധതയുടെയും മാതൃകയായ മറിയത്തിന് കഴിയും. അനുദിനജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളില്‍, നമ്മുടെ ജീവിതത്തില്‍ ക്രിസ്തുവിനെ സ്വീകരിക്കണമെന്നാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കുടുംബത്തിലെ പ്രശ്‌നങ്ങളില്‍, മാതാപിതാക്കളും മക്കളും വല്യപ്പച്ചനും വല്യമ്മച്ചിമാരും ഒ്‌ക്കെ ഉള്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാറ്റിലും ദൈവത്തെ സ്വാഗതം ചെയ്യുക. പലരുടെയും തെറ്റായ ഒരു ധാരണയുണ്ട്.തിയോളജി പഠിക്കുകയോ മതബോധനക്ലാസുകള്‍ നടത്തുകയോ ചെയ്താല്‍ മാത്രമേ ക്രിസ്തുവിനെക്കുറിച്ച് എല്ലാം അറിയാന്‍ കഴിയൂ എന്ന്. ഇതൊരു വിഡ്ഢിത്തമാണ്. വിശ്വാസികളെന്ന വര്‍ഷങ്ങളുടെ പഴക്കം കൊണ്ട് നമുക്ക് കര്‍ത്താവിനെ നന്നായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പാപ്പ പറഞ്ഞു.