Wednesday, December 3, 2025
spot_img
More

    കോമായില്‍ കുഞ്ഞിന് ജന്മം നല്കി, ജോണ്‍ പോള്‍ രണ്ടാമന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബോധം വീണ്ടുകിട്ടി

    ഇവാനോ ഗ്രിക്കോ 33 വയസുകാരിയായ ഒരു അമ്മയായിരുന്നു. ്ഗ്വിഡിറ്റെയുടെ സ്‌നേഹമയിയായ അമ്മ. അങ്ങനെയിരിക്കെയാണ് ഇവാനോ രണ്ടാമതും അമ്മയാകുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം ഇവാനോയ്ക്ക് സെറിബ്രല്‍ ഹെമറേജ് സംഭവിച്ചു. ഗാരിബാല്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവാനോ വൈകാതെ കോമായിലെത്തി.

    32 ആഴ്ച പ്രായമുള്ള റെബേക്ക മരിയയ്ക്ക് ഈ അവസ്ഥയിലാണ് ഇവാനോ ജന്മം നല്കിയത്. 3 പൗണ്ടും 6 ഔണ്‍സും മാത്രമായിരുന്നു റെബേക്കയുടെ ഭാരം.പ്രസവം നടന്നുവെങ്കിലും ഇവാനോയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയായിരുന്നു. കോമായില്‍ കഴിയുന്ന അവസ്ഥയില്‍ ഇവാനോ വളരെ വ്യത്യസ്തമായ ഒരു സ്വപ്‌നം കണ്ടു. കരോള്‍ വൊയ്റ്റീവ എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ കിടക്കയ്ക്കരികിലിരിക്കുന്നു.

    ഇവാന അദ്ദേഹത്തെ വിളിക്കുകയും തന്നെ മരിപ്പിക്കരുതേയെന്ന് അപേക്ഷിക്കുകയും ചെയ്തു. പാപ്പ ചിരിച്ചുകൊണ്ട് അത് വാഗ്ദാനം ചെയ്തു. ഭയപ്പെടരുത്. ക്രിസ്തുവിന് വേണ്ടി വാതിലുകള്‍ തുറന്നുകൊടുക്കുക. പാപ്പ പറഞ്ഞു. ഇരുവരും തമ്മിലുള്ള സ്വപ്‌നത്തിലുള്ള സംഭാഷണം തുടര്‍ന്നു. വരൂ എന്റെ അടുത്തുവന്നിരിക്കൂ എന്ന് പാപ്പ ഇവാനയോട് ആവശ്യപ്പെട്ടു.

    അദ്ദേഹം അവളെ ആലിംഗനം ചെയ്യുകയും അവളുടെ ശിരസ് തന്റെ തോളില്‍ ചേര്‍ക്കുകയും ചെയ്തു. അങ്ങനെ ഇരുവരും ചേര്‍ന്ന് പ്രാര്‍ത്ഥന ആരംഭിച്ചു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയാണ് അവര്‍ പ്രാര്‍ത്ഥിച്ചത്. ഞാന്‍ പോവുകയാണ്. നീ ശാന്തയായിരിക്കൂ എന്ന് ജോണ്‍ പോള്‍ പറഞ്ഞു.

    ആ സമയം ഇവാനയ്ക്ക് ശ്വാസം പോലും കഴിക്കാന്‍ പററുന്ന അവസ്ഥയിലായിരുന്നില്ല. പക്ഷേ പെട്ടെന്ന് തന്റെ ശ്വാസകോശത്തില്‍ ശ്വാസം നിറയുന്നതായും അത് ക്രിസ്തുവിന്റെ സ്‌നേഹമാണെന്ന് അവള്‍ തിരിച്ചറിയുകയും ചെയ്തു. 2013 മാര്‍ച്ച് 16 ന് പ്രസവിച്ച ഇവാന മാര്‍ച്ച് 29ന് അത്ഭുതകരമായി കോമായില്‍ നിന്ന് പുറത്തുകടന്നു.

    അവിടം കൊണ്ടും തീര്‍ന്നില്ല ഇവാനയുടെ ജീവിതത്തിലെ അത്ഭുതം. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവാനയ്ക്ക യാതൊരുവിധത്തിലുളള ന്യൂറോളജിക്കല്‍ ക്ഷതങ്ങളും ഇല്ലെന്നും കണ്ടെത്തുകയുണ്ടായി.

    ഇന്ന് തന്റെ രണ്ട് പെണ്‍കുഞ്ഞുങ്ങളും ഭര്‍ത്താവുമൊത്ത് ദൈവത്തിന് നന്ദി പറഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയാണ് ഇവാന.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!