സ്പാനീഷ് അതിരൂപത ലൈംഗികപീഡനക്കേസിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

മാഡ്രിഡ്: മാഡ്രിഡ് അതിരൂപത 2021 ലെ വാര്‍ഷിക ലൈംഗികപീഡനക്കേസ് പ്രസിദ്ധീകരിച്ചു.ലൈംഗിക പീഡനത്തിന്റെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും കൗണ്‍സലിംങ്, സൈക്കോളജിക്കല്‍ ട്രീറ്റ് മെന്റ് ഉള്‍പ്പടെ എല്ലാവിധ പിന്തുണ നല്കുമെന്നും അതിരൂപത പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

72 ഇരകളാണ് ലിസ്റ്റിലുള്ളത്. കഴിഞ്ഞ 80 വര്‍ഷത്തിനുളളില്‍ സ്‌പെയ്‌നിലെ സഭ 251 ലൈംഗികപീഡനക്കേസുകള്‍ മറച്ചുവച്ചതായി ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു. ഇതിന്റെ കോപ്പി റോമില്‍ നിന്ന് സൈപ്രസിലേക്കുളള വിമാനയാത്രയ്ക്കിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.

61 സ്ത്രീകളും 11 പുരുഷന്മാരുമാണ് പീഡനത്തിന് ഇരകളായത്. 34 പേര്‍ കുടുംബത്തിനുള്ളിലും അഞ്ചുപേര്‍ കുടുംബവുമായി യാതൊരു വിധ ബന്ധവും ഇല്ലാത്തവരില്‍ നിന്നും 24 പേര്‍ സമര്‍പ്പിതസമൂഹത്തില്‍ നിന്നുമാണ് പീഡനങ്ങള്‍ക്ക് ഇരകളായിരിക്കുന്നത്.

മാഡ്രിഡ് അതിരൂപതയിലെ നാലു വൈദികരും ഇതില്‍ പെടുന്നുണ്ട്. മറ്റൊരു രൂപതയിലെ വൈദികനും ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates