Wednesday, December 3, 2025
spot_img
More

    മ്യാന്‍മര്‍: ക്രൈസ്തവ ജീവിതം ദുരിതപൂര്‍ണ്ണമായതിന് ഒരു വയസ്

    ബാങ്കോക്ക്: മ്യാന്‍മറില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തിട്ടും അതിന്റെ ഫലമായ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും നേരെ ആക്രമണം തുടര്‍ക്കഥയായിട്ടുംഒരു വര്‍ഷം.

    ഒരു വര്‍ഷത്തിനിടെ 1500 സാധാരണക്കാരാണ് സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടന്നു. പട്ടാളത്തിന്റെ ക്രൂരഭരണത്തിനെതിരെ സമാധാനശ്രമങ്ങളുമായി കത്തോലിക്കാസഭ തുടക്കം മുതല്‍ക്കേ രംഗത്തുണ്ടായിരുന്നു. അവര്‍ക്ക് പകരം എന്നെ കൊല്ലൂ എന്ന് പട്ടാളത്തിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിച്ച കത്തോലിക്കാ കന്യാസ്ത്രീ സിസ്റ്റര്‍ ആന്‍ റോസിന്റെ ചിത്രം ഇക്കാലത്തെ ശ്രദ്ധേയമായ സമാധാന ഇടപെടലാണ് വ്യക്തമാക്കിയത്.

    ഇന്ത്യയിലേക്കുള്‍പ്പടെ അനേകര്‍ പലായനം ചെയ്തിട്ടുമുണ്ട്. ഓംഗ് സാന്‍ സൂ ചിയുടെ ജനാധിപത്യ സര്‍ക്കാരിനെയാണ് സൈന്യം അട്ടിമറിച്ചത്. ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചതിനെതിരെ വന്‍പ്രതിഷേധമുണ്ടായെങ്കിലും സൈന്യം അതിനെയെല്ലാം അടിച്ചമര്‍ത്തുകയാണ് ചെയ്തത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!