ദേവാലയത്തില്‍ മോഷണം, സക്രാരി തകര്‍ക്കപ്പെട്ട നിലയില്‍

ബ്രസീല്‍: സാന്റിയാഗോയിലെ ഫ്രാന്‍സിസ്‌ക്കന്‍ റീകളക്ട്‌സ് ചര്‍ച്ചില്‍ മോഷ്ടാക്കള്‍ കയറി സക്രാരി തകര്‍ത്തു. കൂദാശ ചെയ്ത തിരുവോസ്തികള്‍ തറയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന വിശുദ്ധവസ്തുക്കള്‍ പലതും മോഷണം പോയി.

ആറുപേരടങ്ങുന്ന സംഘമാണ് ദേവാലയ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്നതും മോഷണം നടത്തിയതും.

ദിവസവും 200 ല്‍ അധികം ദരിദ്രരെ തീറ്റിപ്പോറ്റുന്ന ഫ്രിയാര്‍ ആന്‍ഡ്രെസിറ്റോ സൂപ്പ് കിച്ചണിലൂടെ പ്രശസ്തമാണ് ഫ്രാന്‍സിസ്‌ക്കന്‍ റീകളക്ട് ചര്‍ച്ച്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates