മരിയന്‍ യൂക്കരിസ്റ്റിക് മിനിസ്ട്രി വിമലഹൃദയപ്രതിഷ്ഠാഗാനം പുറത്തിറക്കി. യഥാര്‍ത്ഥ മരിയഭക്തി എന്ന പുസ്തകത്തില്‍ നിന്നാണ് ഈ ഗാനം സ്വീകരിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി ഈണമറിയാതെ പാടി പ്രാര്‍ത്ഥിച്ച ഈ ഗാനത്തിന് മനോഹരവും ഹൃദ്യവുമായ ഈണം നല്കി അവതരിപ്പിച്ചിരിക്കുന്നത് ഇതാദ്യമായാണ്. പാവനാത്മാവേ വരിക വേഗം ദാസരില്‍ എന്നും വസിച്ചിടേണം,നി്ന്നാലേ നിര്‍മ്മിതമായ ഹൃത്തില്‍ ദിവ്യപ്രസാദം നിറച്ചിടേണം എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെസ്റ്ററാണ്. ഫാ. മാത്യു പയ്യപ്പിള്ളി എംസിബിഎസിന്റേതാണ് ഈണം.
നിരവധി ഭാഷകളില്‍ ഇതിനകം ഈ ഗാനം ആലപിക്കപ്പെട്ടിട്ടുണ്ട്. പരിശുദ്ധാത്മാഭിഷേക സാന്നിധ്യം അനുഭവവേദ്യമാക്കുന്ന ഈ ഗാനം ആസ്വദിക്കാന്‍ താഴെ ലിങ്ക് ചേര്‍ത്തിരിക്കുന്നു.