മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിക്ക് നവതി

ആലുവ: ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയുടെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും സെമിനാരിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓണ്‍ലൈനിലൂടെ മുഖ്യസന്ദേശം നല്കി.

നവതി ആഘോഷങ്ങളില്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷതവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരുന്നു. മൂവാറ്റുപുഴ സീറോ മലങ്കര രൂപതാധ്യക്ഷന്‍ യൂഹനോന്‍ മാര്‍ തിയഡോഷ്യസ് സന്ദേശം നല്കി.

നവതിയോട് അനുബന്ധിച്ച് സെമിനാരിക്കാര്‍ക്കുള്ള സാമ്പത്തികസഹായ നിധി സെമിനാരി കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ അവതരിപ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates