യുക്രെയ്ന്‍ സംഘര്‍ഷം: മാര്‍പാപ്പ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: യുക്രെയ്ന്‍- റഷ്യ സംഘര്‍ഷപശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചു. ഇന്നലെയായിരുന്നു സന്ദര്‍ശനം. അരമണിക്കൂര്‍ നേരം പാപ്പ അവിടെ ചെലവഴിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കുള്ള തെരുവിലാണ് റഷ്യന്‍ എംബസി സ്ഥിതി ചെയ്യുന്നത്.

യുക്രെയ്‌നിലുള്ള മോശമായ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളായിരിക്കുന്നത് തന്റെ ഹൃദയത്തില്‍ വലിയ വേദനയാണ് ഉളവാക്കിയിരിക്കുന്നതെന്ന് പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പബ്ലിക്ക് ഓഡിയന്‍സില്‍ പാപ്പ പറഞ്ഞിരുന്നു. യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തിന്‌റെ ചുറ്റുപാടില്‍ എല്ലാവരും ദൈവതിരുമുമ്പാകെ സ്വന്തം മനസ്സാക്ഷി പരിശോധിക്കണമെന്നും പാപ്പ പറഞ്ഞിരുന്നു. മാര്‍ച്ച് രണ്ടിന് ഉപവാസ ദിനമായി ആചരിച്ച് യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്.

യുക്രെയ്ന്‍ സംഘര്‍ഷം ഉടലെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രസ്തുത രാ്ജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം മുഴക്കിയിരിക്കുന്നത്. പോപ്പ് ഫോര്‍ യുക്രെയ്ന്‍ എന്ന പേരില്‍ 2016 ല്‍ ഒരു ചാരിറ്റബിള്‍ പ്രോജക്ട് പാപ്പ ആരംഭിച്ചിരുന്നു. ഒരു മില്യനിലേറെ ആളുകള്‍ക്ക് ഇതിന്റെ സഹായം ലഭിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates