വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ ആഗോള ജയില്‍ ശുശ്രൂഷാ സംവിധാനത്തെ ലെയോ പാപ്പ പുന:സംഘടിപ്പിച്ചു,ഇതിന്‍പ്രകാരം
75 വര്‍ഷത്തിലേറെ പഴക്കമുള്ള അന്താരാഷ്ട്ര കമ്മീഷനെ പാപ്പ പിരിച്ചുവിടുകയും സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി’ക്ക് കീഴിലേക്ക് ജയില്‍മിനിസ്ട്രിയെ കൊണ്ടുവരികയും ചെയ്തു. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാര്‍സിയായ്ക്കാണ് ഇതിന്റെ ചുമതല.
ജയില്‍ ശുശ്രൂഷ എന്നത് സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് പാപ്പ വ്യക്തമാക്കുന്നു. ഞാന്‍ ജയിലിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു എന്ന മോട്ടു പ്രോപ്രിയോ വഴിയാണ് പുതിയ ഉത്തരവ് പാപ്പ ഇറക്കിയിരിക്കുന്നത്.
തടവുകാരെ പരിപാലിക്കുന്നത് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു ഉപവിഭാഗം മാത്രമല്ലെന്നും, സുവിശേഷ പ്രഘോഷണമെന്ന സഭയുടെ ദൗത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും മാര്‍പാപ്പ രേഖയില്‍ പറയുന്നു.