Tuesday, February 3, 2026
spot_img
More

    ഫ്‌ളോറിഡ: സാത്താന്‍ ആരാധകര്‍ തിരുക്കുടുംബത്തിന്റെ രൂപം വികൃതമാക്കി

    ഫ്‌ളോറിഡ: ഫ്‌ളോറിഡായില്‍ തിരുക്കുടുംബത്തിന്റെ രൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം.സാത്താന്‍ ആരാധകരാണ് ഇതിന് പിന്നിലെന്നാണ് സംശയം. തിരുക്കുടുംബത്തിന്റെ മൂന്നു രൂപങ്ങളാണ് വികൃതമാക്കപ്പെട്ടത്. ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചിലെ രൂപങ്ങള്‍ക്കാണ് ഇപ്രകാരം സംഭവിച്ചത്. രാജ്യമെങ്ങും കത്തോലിക്കാ വിശുദ്ധരൂപങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്.

    ഹൃദയഭേദകവും വളരെ നിരാശാജനകവുമാണ് ഇത്. ഹോളി ഫാമിലി കത്തോലിക്ക ദേവാലയം അഡ്മിനിസ്‌ട്രേറ്റര്‍ പാറ്റി ലോംബര്‍ഡോ പ്രതികരിച്ചു. സാത്താനിക് പ്രതീകങ്ങളും എഴുത്തുകളും കറുത്ത പെയ്ന്റു കൊണ്ട് എഴുതിയിരിക്കുകയാണ്. സാത്താന് സ്തുതി എന്നാണ് ഉണ്ണീശോയുടെ രൂപത്തില്‍ എഴുതിയിരിക്കുന്നത്.

    ദേവാലയത്തിലെ സുരക്ഷാക്യാമറകളില്‍ മൂന്നു വ്യക്തികളെ പതിഞ്ഞിട്ടുണ്ട്. ഇവരാണ് രൂപങ്ങള്‍ വികൃതമാക്കിയത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!