Tuesday, November 4, 2025
spot_img
More

    ഉറക്കമില്ലാതെ വിഷമിക്കുകയാണോ, ഈ തിരുവചനം പ്രാര്‍ത്ഥിച്ചു കിടന്നുറങ്ങിയാല്‍ സുഖനിദ്ര ലഭിക്കും

    രാവു പകലാക്കുന്നവര്‍ നമുക്കിടയില്‍ ധാരാളം, ജോലി ചെയ്തിട്ടല്ല ഉറക്കം കിട്ടാഞ്ഞിട്ടാണെന്ന് മാത്രം. പകല്‍ മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്നിട്ടും രാത്രിയില്‍ ഉറക്കം കിട്ടാതെവരികയെന്നത് എത്രയോ കഷ്ടമാണ്. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു പോള കണ്ണടയ്ക്കാതെ പ്രഭാതത്തിലേക്ക് സങ്കടത്തോടെ എണീല്ക്കുന്നവര്‍ കുറവൊന്നുമല്ല. ഇത്തരക്കാര്‍ ഉറക്കം കിട്ടാനായി പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ടാവും. അത്തരക്കാര്‍ക്ക് ഇതാ ഒരു ആത്മീയമാര്‍ഗ്ഗം പറഞ്ഞുതരാം. 100 ശതമാനം ഫലപ്രാപ്തിയുള്ള ആ മാര്‍ഗ്ഗം ഇതാണ്.

    സങ്കീര്‍ത്തനം 3:5 ഉറക്കെ ചൊല്ലി വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക

    ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു. ഉണര്‍ന്നെഴുന്നേല്ക്കുന്നു. എന്തെന്നാല്‍ ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.

    പലരുടെയും ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരു സാക്ഷ്യം കൂടിയാണ് ഇത്. ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിച്ച് സമാധാനത്തോടെ കിടന്നുറങ്ങുന്നവര്‍ ധാരാളം. അതുകൊണ്ട് ഉറക്കം ഇല്ലാത്തവര്‍ ഈ വചനം പറഞ്ഞുപ്രാര്‍ത്ഥിക്കുകയും ഉറക്കം ഇല്ലാത്തവര്‍ക്ക് ഈ വചനം പറഞ്ഞുകൊടുത്ത് അവരെ സഹായിക്കുകയും ചെയ്യുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!