Thursday, December 26, 2024
spot_img
More

    പ്രാർത്ഥനാ ജീവിതത്തിൽ ഉത്തമ സുഹൃത്തിനുള്ള പങ്ക്


    പ്രാർത്ഥനയിൽ അഭിവൃദ്ധി ഉളവാകുന്നതിന് ഉത്തമനായ സുഹൃത്ത് നമുക്ക് വളരെ പ്രയോജനപ്പെടും. നല്ലൊരു സുഹൃത്ത് സ്വർണ്ണവും വെള്ളിയേക്കാൾ പ്രയോജനകരമാണ് . 

    വിശ്വസ്‌തനായ സ്‌നേഹിതൻ ബലിഷ്‌ഠമായ സങ്കേതമാണ്‌; അവനെ കണ്ടെത്തിയവന്‍ ഒരു നിധിനേടിയിരിക്കുന്നു.വിശ്വസ്‌തസ്‌നേഹിതനെപ്പോലെ അമൂല്യമായി ഒന്നുമില്ല; അവന്‍െറ മാഹാത്‌മ്യം അളവറ്റതാണ്‌.വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവനെ കണ്ടെത്തും.ദൈവഭക്‌തന്‍െറ സൗഹൃദം സുദൃഢമാണ്‌; അവന്‍െറ സ്‌നേഹിതനും അവനെപ്പോലെതന്നെ”.(പ്രഭാഷകന്‍ 6 : 14-17) 

    നമ്മുടെ ഹൃദയം തുറന്ന് ഉൽക്കണ്ഠകളും ആധികളും വ്യാധികളും പങ്കുവെക്കുവാൻ  ഒരു സുഹൃത്തിനെ അനിവാര്യമാണ്.. ആയിരത്തിൽ ഒരുവനിൽനിന്നേ സുഹൃത്തിനെ സ്വീകരിക്കാവൂ .  ‘‘ എല്ലാവരിലുംനിന്നു സൗഹൃദം സ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.”(പ്രഭാഷകന്‍ 6 : 6 )

    നല്ലൊരു അധ്യാത്മിക സുഹൃത്തിനെ  ലഭിക്കുവാൻ  ദൈവത്തോട് പ്രാർത്ഥിക്കണം . ദൈവത്തിന്റെ സമ്മാനമാണ് നല്ലൊരു സുഹൃത്ത്. നാം പ്രാർത്ഥനയിൽ പിന്നോട്ട് ആകുമ്പോഴും  മടുപ്പ് തോന്നുമ്പോഴും  സുഹൃത്ത് നമ്മെ പ്രോത്സാഹിപ്പിക്കുകയും പ്രാർത്ഥനയിലേക്ക് വീണ്ടും നയിക്കുകയും ചെയ്യും. .


    ഒറ്റയ്‌ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല(സഭാപ്രസംഗകന്‍ 4 : 12 ) . നാം ഒറ്റയ്ക്കാകാതെ കൂട്ടായ്മയിൽ ആകാൻ നോക്കണം .

    നമുക്ക് നിരാശ ഉണ്ടാകുമ്പോഴും നമുക്ക് മനസ്സുതുറന്ന് സംസാരിക്കാൻ ഒരാൾ അത്യാവശ്യമാണ് .നമ്മൾ പ്രർത്ഥനയിൽ വളർന്നു കഴിയുമ്പോൾ ഇശോയുമായി നല്ല ബന്ധം ആകുമ്പോൾ  എല്ലാ കാര്യങ്ങളും നമുക്ക് ഈശോയോട് ഒരു സുഹൃത്ത് എന്ന പോലെ സംസാരിക്കാൻ സാധിക്കും .

     ജോബിന്റെ കഷ്ടകാലത്ത്  മൂന്ന് സുഹൃത്തുക്കൾ  ജോബിന് അത്ര പ്രയോജനകരമായില്ല എന്ന് നാം കാണുന്നുണ്ട് .കാരണം അവർ അവനെ കുറ്റപ്പെടുത്തി സംസാരിച്ചു. അതുപോലെ ആകാതെ നമുക്ക് മറ്റുള്ളവരുടെ ,നമ്മുടെ സുഹൃത്തുക്കളുടെ പക്ഷംനിന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. അതിനു നല്ലൊരു ഉദാഹരണമാണ് തന്റെ  കൂടെയുള്ള ജനത്തിനെതിരെ ദൈവം കോപിച്ചപ്പോൾ  മോശ ജനങ്ങളുടെ പക്ഷത്തുനിന്ന് വാദിച്ചത്.



    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!