മോസ്‌ക്കോ: റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നതിനെ ഏറെ സന്തോഷത്തോടും നന്ദിയോടും കൂടി മോസ്‌ക്കോയിലെ കത്തോലിക്കാ സഭ സ്വാഗതം ചെയ്തു. മാതാവിനോടുള്ള മാധ്യസ്ഥം രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ കാരണമാകുമെന്ന് ആര്‍ച്ച് ബിഷപ് പൗലോ പെസി അഭിപ്രായപ്പെട്ടു, കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് റഷ്യയുടെ സൈബീരിയായില്‍ നടന്ന മീറ്റിങ്ങില്‍ ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ തമ്മില്‍ സഹവര്‍ത്തിത്വത്തോടെ ജീവിക്കാന്‍ ഇതുവഴി കഴിയും. കരുണയും ക്ഷമയും എന്നത് ദൈവത്തിന്റെ ദാനമാണ്. അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 25 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയെയും യുക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നത്. അതേ ദിവസം തന്നെ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കിയും ഫാത്തിമായില്‍ വച്ച് വിമലഹൃദയ സമര്‍പ്പണം നടത്തും.