ഡെന്വര്: ആലിക്ക മാര്‍ട്ടിനെസ് എന്ന 57 കാരിയുടെ മുറിയിലുള്ള ഗബ്രിയേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് രക്തം ഒഴുകുന്നു എന്ന വാര്‍ത്തയ്ക്ക് അപ്രതീക്ഷിതമായ ട്വിസ്റ്റ്.
രൂപം പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ഡെന്‍വര് അതിരൂപത ഒടുവില്‍ കണ്ടെത്തിയ നിഗമനം രക്തമല്ല ഇത് നെയില്‍ പോളീഷാണ് എന്നാണ്. ഫെബ്രുവരി 23 മുതല്‍ക്കാണ് തന്റെ മുറിയിലുള്ള മിഖായേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് രക്തം പോലെ തോന്നിക്കുന്ന കറുത്ത ദ്രാവകം പുറപ്പെടുന്നതായി ഈ സ്ത്രീ അറിയിച്ചത്.
മാര്‍ച്ച് 12 ന് അതിരൂപതയില്‍ നിന്നുള്ള പ്രതിനിധികള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒഴുകിയിറങ്ങുന്ന രക്തം തുടച്ചുകഴിഞ്ഞാലും വീണ്ടും ര്കതം പുറപ്പെടുന്നതായിട്ടാണ് ആലിക്ക അവകാശപ്പെട്ടിരുന്നത്. ആലിക്കയുടെ അവകാശവാദത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ ശക്തമായ വിയോജിപ്പുകളും പ്രതികരണങ്ങളും തുടക്കം മുതല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ പണത്തിന് വേണ്ടിയോ പ്രശസ്തിക്കുവേണ്ടിയോ ചെയ്യുന്നതല്ല ഇതൊന്നും എന്നായിരുന്നു ആലിക്കയുടെ വാദം.
ഒടുവിലാണ് കെമിക്കല്‍ അനാലിസിസിന് രൂപം വിധേയമാക്കിയതും ഇതില്‍ നിന്ന് പുറപ്പെടുന്നത് മനുഷ്യന്റെയോ മൃഗത്തിന്റെയോ രക്തമല്ല എന്നും നെയില്‍പോളീഷിന് സമാനമായ ഒരു ദ്രാവകമാണെന്നും പ്രഖ്യാപിച്ചതും. ഇതോടെ മിഖായേല്‍ മാലാഖയുടെ രൂപത്തില്‍ നിന്ന് ഒഴുകുന്ന അത്ഭുതരക്തപ്രവാഹത്തെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമായിരിക്കുകയാണ്.