വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സ്‌കൂളുകളുടെ കത്തോലിക്കാ തനിമയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ പെരുകുമ്പോള്‍ വത്തിക്കാന്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രിഗേഷന്‍ 20 പേജുകളിലായി ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സുവിശേഷവല്‍ക്കരണം എന്ന ലക്ഷ്യം കത്തോലിക്കാ വിദ്യാഭ്യാസ പ്രോജക്ടുകളില്‍ പ്രധാനപ്പെട്ടതാണെന്നും അത്തരമൊരു ലക്ഷ്യം നേടുന്നതില്‍ അധ്യാപകരുടെ പങ്ക് പ്രധാനമാണെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. കത്തോലിക്കാ സ്‌കൂളുകള്‍ സഭയുടെ ഭാഗമെന്ന നിലയില്‍ എല്ലാ സ്‌കൂള്‍ കമ്മ്യൂണിറ്റികള്‍ക്കും കത്തോലിക്കാ വിദ്യാഭ്യാസ പ്രോജക്ടുകള്‍ നവീകരിക്കുന്നതിനും പരിഷ്‌ക്കരിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്. അധ്യാപകഅനധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്.
കത്തോലിക്കാ അധ്യാപകര്‍ തങ്ങളുടെ ജീവിതം കൊണ്ട് കത്തോലിക്കാ വ്യക്തിത്വത്തിന്റെ സാക്ഷികളായിരിക്കണം. നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.