വാഷിംങ്ടണ്‍: ഹൈഡസിലെ മേരിലാന്റ് കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് ദിവ്യകാരുണ്യത്തോടു കൂടി സക്രാരി മോഷ്ടിക്കപ്പെട്ടു. മാര്‍ച്ച് 26 നാണ് സംഭവം. സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. പെറ്റെ ലിറ്റേറല്‍ ആണ് ഈ സങ്കടകരമായ വാര്‍ത്ത അറിയിച്ചത്.
ദേവാലയത്തിന്റെ വാതില്‍ തകര്‍ത്താണ് അക്രമിഅകത്തു കയറിയത്. ശനിയാഴ്ച കുര്‍ബാനയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സക്രാരി കാണാനില്ലെന്ന സത്യം വൈദികന്‍ അറിഞ്ഞത്. ക്യാമറയില്ലാത്തതിനാല്‍ മോഷ്ടാവിനെക്കുറിച്ച് സൂചനകളും ലഭ്യമല്ല. ഏതെങ്കിലും തരത്തിലുള്ള മതവിദ്വേഷമല്ല മോഷണശ്രമം മാത്രമാണ് ഇതെന്നാണ് പ്രാഥമികനിഗമനം.
സ്വര്‍ണ്ണം പൂശിയ സക്രാരിയായിരുന്നു. ഇരുപതിനായിരത്തോളം യുഎസ് ഡോളര്‍ നഷ്ടം ഇതുമൂലം സംഭവിച്ചിട്ടുണ്ടെന്നും ദേവാലയാധികാരികള്‍ വ്യക്തമാക്കി.